സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മാറ്റി വെച്ച ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ഓഗസ്റ്റ് 5 ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെ നടത്തും. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നിശ്ചിത തീയതിയിലും സമയക്രമത്തിലും പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചു . പരീക്ഷാർഥികൾ പുതുക്കിയ തീയതിയിലും സമയത്തും പരീക്ഷയ്ക്ക് ഹാജരാകണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026