2026 മാര്‍ച്ചിലെ പ്ലസ് ടു പൊതുപരീക്ഷയില്‍ സയന്‍സ് വിഷയമെടുത്ത് വിജയിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി 2027 നീറ്റ്/ ജെ.ഇ.ഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, താമസിച്ചു പഠിക്കാനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.
നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ എന്നീ പ്രോജക്റ്റ് ഓഫീസുകളിലോ പുനലൂര്‍, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, ബത്തേരി, മാനന്തവാടി, കാസര്‍ഗോഡ്, പരപ്പ, കോഴിക്കോട് എന്നീ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026