പ്ലസ്ടു / വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ധനസഹായം ലഭിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാർത്ഥികൾളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/വി.എച്ച്.എസ്.ഇയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്കും എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/ വി.എച്ച്എസ്.ഇയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾക്കും സ്റ്റേറ്റ് സിലബസിൽ ബിപ്ലസിൽ കുറയാത്ത ഗ്രേഡും സി.ബി.എസ്.സി സിലബസിൽ എ2 ൽ കുറയാത്ത ഗ്രേഡും, ഐ.സി.എസ്.ഇ സിലബസിൽ എ യിൽ കുറയാത്ത ഗ്രേഡും ലഭിച്ചിരിക്കണം.
സർക്കാർ ഉത്തരവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ധനസഹായം അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം കോഴ്‌സ് സർട്ടിഫിക്കറ്റ് പകർപ്പ്, ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സെപ്തംബർ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0471 2737100
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026