ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഷീ സ്‌കൂട്ടര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഫ് യൂണിറ്റുകളെയും മത്സ്യകച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകളെയുമാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഷീ സ്‌കൂട്ടര്‍ പദ്ധതിയ്ക്കായി പരമാവധി ഒരുലക്ഷം രൂപ വരെ ഗ്രാന്റായി നല്‍കും.   

അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ടവരായിരിക്കണം. അപേക്ഷകര്‍ ഏതെങ്കിലും മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസമായിരിക്കണം. വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭകരാണെങ്കില്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 2 അംഗങ്ങള്‍ ഉണ്ടായിരിക്കണം. ടുവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായ പരിധി 50 വയസ്സ്. 

സജീവ മത്സ്യത്തൊഴിലാളിയുടെ ഭാര്യ/ മകള്‍ /(അവിവാഹിതയെങ്കില്‍ )/അനുബന്ധതൊഴിലാളി. ഗുണഭോക്തൃ വിഹിതം ഗ്രൂപ്പ് നല്‍കണം. ടു വീലര്‍ സ്വന്തമായി ഇല്ലാത്തവര്‍ ആയിരിക്കണം. ഗ്രൂപ്പിന് വേണ്ടി വാഹനം ഏറ്റെടുക്കുന്ന ഗ്രൂപ്പംഗം ആണെന്ന് വ്യക്തമാക്കണം. പുതിയ ഗുണഭോക്താക്കളാണെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള, മത്സ്യകച്ചവടം നടത്തുന്നവരായിരിക്കണം. ടുവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായ പരിധി 45 വയസ്. 

ഗുണഭോക്തൃ വിഹിതം ഒടുക്കുവാന്‍ തയ്യാറായിരിക്കണം. ടു വീലര്‍ സ്വന്തമായി ഇല്ലാത്തവര്‍ ആയിരിക്കണം. നിലവില്‍ നടത്തുന്ന സംരംഭത്തെക്കുറിച്ചുള്ള ഒരു ലഘുവിവരണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  അപേക്ഷകര്‍ ഫിഷറീസ് വകുപ്പില്‍ നിന്നോ സാഫ് പദ്ധതികളില്‍ നിന്നോ ഇതുവരെ ധനസഹായം സ്വീകരിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാകണം. അവസാന തീയതി ഓഗസ്റ്റ് ഏഴ്. അപേക്ഷാ ഫോമുകള്‍ ജില്ലാ ഓഫീസ്, അതത് മത്സ്യഭവനുകള്‍, സാഫ് തേവള്ളി നോഡല്‍ ഓഫീസ്, www.safkerala.org എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:  9037792872, 9497280336.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo