മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിൻമേൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യിട്ടുള്ള ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള അധികാരികളിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമാക്കി അടിയന്തരമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകുല്യം ലഭിക്കുകയുള്ളു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-08-2026