കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2025-ലെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം, ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജനകീയ പങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, കർഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലായി 15 ജൈവവൈവിധ്യ പുരസ്‌ക്കാരങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. 

അവാർഡിനുള്ള അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ തപാൽ മാർഗം മാത്രമേ സ്വീകരിക്കുകയുള്ളൂ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 2026 ജൂലൈ 31-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും ബോർഡിന്റെ വെബ്സൈറ്റായ www.kerlabloiversity.org സന്ദർശിക്കുകയോ 0471 2724740 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo