കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പ്രശസ്തമായ വൈജ്ഞാനിക പുരസ്‌കാരങ്ങൾക്ക് (2025) ഇപ്പോൾ അപേക്ഷിക്കാം. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം, (ശാസ്ത്രം/ശാസ്‌ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പരിഗണിക്കുക.
ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ-സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ അയക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളും സമർപ്പിക്കണം. വിവർത്തന പുരസ്‌കാരത്തിന് അപേക്ഷിക്കുമ്പോൾ മൂലകൃതിയുടെ ഒരു പകർപ്പും ഗവേഷണ പ്രബന്ധത്തിനൊപ്പം സാക്ഷ്യപത്രത്തിന്റെ പകർപ്പും സമർപ്പിക്കണം.
അപേക്ഷകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗത്തിലൂടെയോ സമർപ്പിക്കാം. അവസാന തീയതി 2026 ജൂലൈ 31. വിശദവിവരങ്ങൾക്ക് : 9447956162 (പി.ആർ.ഒ.), 9497469556 (സീനിയർ സൂപ്രണ്ട്).
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2026