മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധതൊഴിലാളികളുടേയും മക്കള്‍ക്കായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2026 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്, 9 എപ്ലസ്, 8 എപ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷാകര്‍ത്താവിന്റെ ക്ഷേമനിധി ബോര്‍ഡ് പാസ്സ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ആധാറിന്റെയും പാസ്സ് ബുക്കിന്റെയും കോപ്പി, പാസ്സ്‌പോര്‍ട്ട് ഫോട്ടോ എന്നിവ ഹാജരാക്കണം. രണ്ട് സെറ്റ് അപേക്ഷകള്‍ അനുബന്ധ രേഖകള്‍ക്കൊപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 23. ഫോൺ: 0471 -2325483

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo