നവകേരള നിർമ്മിതിയിൽ ഡാറ്റയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ‘കേരള സംസ്ഥാന ഡാറ്റാ നയം 2026’-ന്റെ കരട് രേഖ പ്രസിദ്ധീകരിച്ചു. സർക്കാർ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമായി പൊതുജനങ്ങൾക്കും ഗവേഷകർക്കും ലഭ്യമാക്കുകയും ഭരണനിർവ്വഹണത്തിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയും ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ഈ നയത്തിന്റെ പൂർണ്ണരൂപം അറ്റാച്ച് ചെയ്തിട്ടുണ്ട്   Data policy english  , Data policy Malayalam  .
   
നയരൂപീകരണത്തിൽ സമൂഹത്തിലെ വിവിധ വിഭാഗത്തിലുള്ളവർക്ക്  തങ്ങളുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും "https://entekeralam.kerala.gov.in/discussion   "എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തു സമർപ്പിക്കാവുന്നതാണ് .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-04-2026

sitelisthead