കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2025 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. 

സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (അച്ചടി മാധ്യമവും ദൃശ്യ മാധ്യമവും), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച ഓരോ വ്യക്തികൾക്ക് വീതം ആകെ 9 പേർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. പുരസ്‌കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

ഡിസംബർ 19നകം അപേക്ഷ സമർപ്പിക്കണം. മാർഗനിർദ്ദേശങ്ങളും അപേക്ഷ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസുകളിലും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo