
ശ്രീ വി.ഡി. സതീശൻ
മുഖ്യമന്ത്രി
വെബ്സൈറ്റ് : https://keralacm.gov.in/
വകുപ്പുകൾ: ധനകാര്യം, ദേശീയ സമ്പാദ്യം, പബ്ലിക് പ്രൊക്യൂർമെന്റ് അഡ്വൈസറി ഡിപ്പാർട്ട്മെന്റ്, സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (SGST) ഡിപ്പാർട്ട്മെന്റ്, കാർഷിക വരുമാന നികുതി, ട്രഷറികൾ, ലോട്ടറികൾ, സംസ്ഥാന ഓഡിറ്റ്, കേരള സംസ്ഥാന ധനകാര്യ സംരംഭങ്ങൾ, സംസ്ഥാന ഇൻഷുറൻസ്, കേരള ധനകാര്യ കോർപ്പറേഷൻ, സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടികളും, തുറമുഖങ്ങൾ, നിയമം, ആസൂത്രണ സാമ്പത്തിക കാര്യം, പൊതുഭരണം, അഖിലേന്ത്യാ സെർവീസസ്, ശാസ്ത്ര സാങ്കേതിക വിദ്യ, ദുരന്തനിവാരണം, പ്രവാസികാര്യം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, തിരഞ്ഞെടുപ്പ്, സംയോജനം, സൈനിക ക്ഷേമം, ദുരിതാശ്വസങ്ങൾ, സംസ്ഥാന ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ & ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദീജലം, തീരദേശ ഷിപ്പിംഗ്, ഉൾനാടൻ നാവിഗേഷൻ, കേരള സംസ്ഥാന ഉൾനാടൻ നാവിഗേഷൻ കോർപ്പറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി റയിൽവേസ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS), പോസ്റ്റുകളും ടെലിഗ്രാഫുകളും, രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, ഖാദി ഗ്രാമവ്യവസായം, എല്ലാ പ്രധാന നയകാര്യങ്ങളും, മറ്റൊരിടത്തും പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ
ശ്രീ വി. ഡി. സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ്. 2021 മുതല്‍ 2026 വരെ പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു. എറണാകുളം ജില്ലയിലെ നെട്ടൂരില്‍ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും ശ്രീമതി വി.വിലാസിനിയമ്മയുടെയും നാലാമത്തെ മകനായി 1964 മെയ് 31-ന് ജനിച്ചു.
എറണാകുളം ജില്ലയില്‍ നിന്നുള്ള കേരളത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം. 2001 മുതല്‍ തുടര്‍ച്ചയായി പറവൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവരുന്നു.
വിദ്യാഭ്യാസം
ശ്രീ വി. ഡി. സതീശന്‍ നെട്ടൂര്‍ എസ്.വി.യു.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. പനങ്ങാട് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദ പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളമശ്ശേരി രാജഗിരി കോളജില്‍ നിന്ന് എം.എസ്.ഡബ്ല്യു ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവും ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കി.
വിദ്യാര്‍ഥി രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനങ്ങളും
തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ (KSU) മുഖേന രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ നേതൃനിരയിലേക്ക് ഉയര്‍ന്നു.
കളമശ്ശേരി രാജഗിരി കോളജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1986–1987 കാലഘട്ടത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ ചെയര്‍മാനായിരുന്നു. എം.ജി സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും യൂണിയന്‍ കൗണ്‍സിലറായും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) യുടെയും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (DCC) യുടെയും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിയമവൃത്തിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം ഏകദേശം പത്ത് വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (INTUC) അനുബന്ധമായ നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിയമസഭാ-രാഷ്ട്രീയ ജീവിതം
2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പറവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2006, 2011, 2016, 2021, 2026 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയിച്ചു.
2006-ലെ 12-ാം കേരള നിയമസഭയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു. 2013-ല്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി നിയമിതനായി. 2014-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (KPCC) വൈസ് പ്രസിഡന്റായും നിയമിതനായി.
പൊതുജീവിതം
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് ആരംഭിച്ച് നിയമവൃത്തിയിലൂടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും നിയമസഭാ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്നുവന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ വി. ഡി. സതീശന്‍. ജനാധിപത്യ മൂല്യങ്ങള്‍, സാമൂഹ്യ നീതി, ജനകീയ വികസനം എന്നിവ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ പൊതുജീവിതത്തില്‍ സുപ്രധാന സ്ഥാനം അദ്ദേഹം കൈവരിച്ചിട്ടുണ്ട്.
വിലാസം & ഫോൺ നമ്പറുകൾ
| ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
|---|---|---|
|
റൂം നമ്പർ: 141,മൂന്നാം നില, സെക്രട്ടേറിയേറ്റ് നോർത്ത് ബ്ലോക്ക് |
ക്ലിഫ് ഹൗസ്, |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
| തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
|---|---|---|---|
| മുഖ്യമന്ത്രിയുടെ സെക്രട്ടറി | ഡോ.രത്തൻ.യു.കേൽക്കർ ഐ.എ.എസ് | O471- 2518653 | 9483899911 |
| ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി | ശ്രീ. ഉമേഷ് എൻ. എസ്. കെ. ഐ എ എസ് | O471-2518977 | 9952483096 |
| പ്രൈവറ്റ് സെക്രട്ടറി | ശ്രി. കെ അനിൽ കുമാർ | O471-2517468 | 8589055766 |
| സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ശ്രീകുമാർ ടി | 0471-2518148 | 9747132147 |
| പ്രസ് സെക്രട്ടറി | ശ്രീ. സീജി ജി.എസ്. |
0471-2517145 | 8089340857 |
| മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി | ശ്രീ. റോയ് മാത്യൂസ് | 0471-2518549 | 9633013268 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. തിലകൻ കെ.പി.കെ | 0471-2518667 | 9400209955 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനീഷ് എ | 0471-2517483 | 9447638365 |
| അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മോഹനചന്ദ്രൻ എം.എസ് | 0471-2517230 | 9447750939 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പത്മകുമാർ എം | 0471-2518666 | 9496496496 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അബിമോൻ പി. എ | 0471-2517288 | 8075709790 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. മനോജ് കുമാർ പി.എൻ | 0471-2517301 | 8547564690 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജാഫർ ഖാൻ എസ് | 0471-2518592 | 9446411038 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ജയചന്ദ്രൻ എ | 0471-2517225 | 9447688595 |
| അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. പ്രകാശ് ഒ.ടി | 0471-2517021 | 9995213051 |
| പേഴ്സണൽ അസിസ്റ്റന്റ് | ശ്രീ. വിനീത് ടി.സി | 0471-2517057 | 9446889825 |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് | ശ്രീ. എം. ബി. സുരേഷ് ബാബു | ||
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് | ശ്രീ. പ്രശാന്ത് എം. കെ | 0471-2517468 | 9895369951 |
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് | ശ്രീ. വി.കെ.കമറുദ്ദീൻ | ||
| അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് | ശ്രീ. ഹരിനാഥ് കെ. | 0471-2517145 | 9895801885 |
| സെക്ഷൻ ഓഫീസർ | ശ്രീ. ജയകുമാർ എസ് | ||
| ക്ലർക്ക് | ശ്രീ. ജോസഫ് ടി.ഡി | ||
| ക്ലർക്ക് | ശ്രീ. ആഷിഫ് വി ജെ |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 30-07-2026
ലേഖനം നമ്പർ: 27