പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അസാപിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ആർട്ടിസനൽ ബേക്കിംഗ് കോഴ്‌സിലേക്ക് ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. അഡ്മിഷന് ഇന്റർവ്യൂ ഉണ്ടായിരിക്കും.
അപേക്ഷാ ഫോം പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ ഉൾപ്പെടെ നവംബർ 30 നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം, പിൻ-695012 എന്ന വിലാസത്തിലോ vtctvm3618@gmail.com ലോ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2343618.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2026