2027 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026ൽ അക്രഡിറ്റേഷൻ പുതുക്കി കാർഡ് ലഭിച്ചവരാണ് പുതുക്കേണ്ടത്. prd.kerala.gov.in വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മീഡിയ അക്രഡിറ്റേഷൻ പുതുക്കൽ ലിങ്കിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. https://duk.ac.in/iprd എന്ന ലിങ്കിലൂടെയും പുതുക്കാം.
നിലവിൽ ഉള്ള കാർഡിന്റെ പകർപ്പും അപേക്ഷയുടെ പ്രിന്റ് ഔട്ടും എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രം സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നവംബർ 25 ന് വൈകിട്ട് 5നകം സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-11-2026