2027 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷ മാർച്ച് രണ്ട് മുതൽ മാർച്ച് 30 വരെ നടക്കും. മാർച്ച് 12, മാർച്ച് 30 തീയതികളിൽ ഉച്ചക്ക് 2 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ 9.30 നുമാണ് പരീക്ഷ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി, കേരള കലാമണ്ഡലം പൊതുപരീക്ഷകളും ഇതോടൊപ്പം നടക്കും. മൂല്യനിർണ്ണയം 2027 ഏപ്രിൽ 5ന് ആരംഭിച്ച്, മെയ് 15 ഓടുകൂടി ഫലപ്രഖ്യാപനം നടത്തും.
രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി 25ന് ആരംഭിക്കും. രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ 2027 ജനുവരി 15ന് ആരംഭിക്കും.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ 2027 ഫെബ്രുവരി 11 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 23. 20 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 25. 20 രൂപ ഫൈൻ കൂടാതെ ഓരോ ദിവസവും 5 രൂപ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 27. 600 രൂപ സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി ഡിസംബർ 2.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികളാണ് എഴുതുന്നത്. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000ത്തോളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ, 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർത്ഥികളാണ് എഴുതുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-11-2026