സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയ്ക്ക് നവംബർ 30 മുതൽ ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി വിഭാഗക്കാർ 1,300 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ 750 രൂപയുമാണ് പരീക്ഷാഫീസായി അടയ്ക്കേണ്ടത്.
അപേക്ഷകർ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റ് മുഖേന ഡിസംബർ 20ന് നകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം ഡിസംബർ 30നകം തിരുവനന്തപുരം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
വെബ്സൈറ്റ്: www.lbscentre.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2026