സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന നടപ്പിലാക്കുന്ന മാതൃക പീലിങ്ങ് യൂണിറ്റ് പദ്ധതി തുടങ്ങുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പദ്ധതി തുടങ്ങുന്നതിന് പ്രോജക്ടിന്റെ 75% ഗ്രാന്റായി അനുവദിക്കും (പരമാവധി 10 ലക്ഷം വരെ). ബാക്കി 20% തുക ബാങ്ക് ലോണായും 5% ഗുണഭോക്തൃവിഹിതമായും കണ്ടെത്തണം.
മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 18 - 50 വയസ്സിന് ഇടയില്‍ പ്രായമുള്ള, പീലിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ള 10 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. വിവരങ്ങൾ www.safkerala.org ലും, ജില്ലാ ഫിഷറീസ് ഓഫീസുകളിലും, മത്സ്യഭവനുകളിലും ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2026