പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇൻഷുറൻസ് പദ്ധതി എന്നിവ പ്രകാരം കർഷകർക്ക് അനുവദിച്ചിട്ടുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, കർഷകർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത അപേക്ഷകളിൽ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിലെ പിഴവുകളും നിലവിലെ ബാങ്ക് രേഖകളുമായുള്ള പൊരുത്തക്കേടുകളുമാണ് ധനസഹായം കൈമാറുന്നതിന് പ്രധാന തടസ്സമാകുന്നത്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ എന്തെങ്കിലും പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പുതുക്കിയ ബാങ്ക് വിവരങ്ങൾ കൃഷിഭവനിൽ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo