വിമുക്തഭടന്മാരുടെ ആശ്രിതരായ കുട്ടികൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തിൽ പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകളിലും, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയായിരിക്കണം. serviceonline.gov.in/kerala വഴി നവംബർ 30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് : 0471-2472748
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2026