അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇനി അഡീഷണൽ മാത്തമാറ്റിക്സ് പഠനത്തിന് അപേക്ഷിക്കാം. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2026-28 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് പിഴയില്ലാതെ നവംബർ 25 വരെ ഫീസ് അടച്ച് www.scolekerala.org വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
ഫീസ് സംബന്ധിച്ച വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കും സ്കോൾ-കേരള വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2026