മുഡുഗര്‍

പാലക്കാട് ജില്ലയില്‍ വിന്യസിച്ചിട്ടുള്ള, അട്ടപ്പാടി മേഖലയിലെ മൂന്ന് സമുദായങ്ങളിലൊന്നാണ് മുഡുഗര്‍. 'ശിവരാത്രി' ദിവസം മല്ലീശ്വരന്‍ കൊടുമുടിയില്‍ കയറി വിളക്ക് കൊളുത്താനുള്ള അവകാശം ഇവര്‍ക്കുള്ളതിനാല്‍ പരമ്പരാഗതമായി തന്നെ ഒരു പ്രത്യേക വ്യക്തിത്വം ഇവര്‍ക്കുണ്ട്. 'മുഡുഗ ഭാഷ' എന്നറിയപ്പെടുന്ന ഒരു ഭാഷ ഇവരുടെ സ്വന്തമാണ്.

'ഊരു മൂപ്പന്‍', (തലവന്‍), 'ഭണ്ഡാരി' (ട്രഷറര്‍), 'കുരുത്തലൈ' (അസിസ്റ്റന്റ്), 'മണ്ണൂക്കാരന്‍' (മണ്ണ് വിദഗ്ധന്‍) എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ മുഡുഗര്‍ക്കുണ്ട്. ഈ സ്ഥാനങ്ങള്‍ അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി സമൂഹങ്ങളായ ഇരുളരുടേയും കുറുമ്പരുടേയും പരമ്പരാഗത സാമൂഹിക ഘടനയോട് സമാനമാണ്.

മുഡുഗര്‍ സമുദായം സ്ഥിരതാമസമാക്കിയ കൃഷിക്കാരായി. 'റാഗി', 'ചാമ', 'തിന' തുടങ്ങിയവ ഇവര്‍ കൃഷി ചെയ്യുന്നു. തടി ഇതര വനവിഭവങ്ങളും അവര്‍ ശേഖരിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ വേണ്ടത്ര അറിവില്ലാത്തതിനാല്‍ ഇവരുടെ ഭൂമി അന്യാധീനപ്പെടുകയാണുണ്ടായത്. ഇവരിലെ അധ്വാനിക്കുന്ന ജനവിഭാഗം കര്‍ഷകത്തൊഴിലാളികളായി മാറിയിരിക്കുന്നു. കൃഷിയും മൃഗസംരക്ഷണവും ഇവരുടെ ഉപജോലികളായി പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. ഈ സമൂഹം വിദ്യാഭ്യാസത്തിന് അനുകൂലമാണ്. കൃഷിയിലുള്ള ഇവരുടെ വൈദഗ്ധ്യം ഉപജീവന മാര്‍ഗ്ഗം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

4668 ജനസംഖ്യയുള്ള മുഡുഗര്‍ സമുദായത്തില്‍ 1274 കുടുംബങ്ങളുണ്ട്. ഇതില്‍ 2225 പുരുഷന്മാരും 2443 സ്ത്രീകളും അടങ്ങുന്നു. കുടുംബ വലുപ്പം 3.66 ഉം ലിംഗാനുപാതം 1000 : 1098 ഉം ആണ്. പാലക്കാട് ജില്ലയിലാണ് മുഡുഗര്‍ സമുദായം സ്ഥിരതാമസമാക്കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലും കണ്ണൂര്‍ ജില്ലയിലും മുഡുഗര്‍ സമുദായത്തിലെ ഓരോ കുടുംബത്തെ കണ്ടെത്തിയിട്ടുണ്ട്. മുഡുഗര്‍ പാലക്കാട് ജില്ലയിലെ 9 ഗ്രാമപഞ്ചായത്തുകളിലായി വിന്യസിച്ചിരിക്കുന്നു. എങ്കിലും ഇവരില്‍ ഭൂരിഭാഗവും അട്ടപ്പാടി മേഖലയിലെ അഗളി, പുദൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസമാക്കിരിക്കുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1369

sitelisthead