മഹാമലസ്സര്‍

പാലക്കാട് ജില്ലയിലെ ഉയര്‍ന്ന വനങ്ങളില്‍ വസിക്കുന്ന മഹാമലസ്സര്‍, സംഖ്യാപരമായി കേരളത്തിലെ ഏറ്റവും ചെറിയ പട്ടികവര്‍ഗ സമൂഹമാണ്. അവരുടെ മറുപ്രതികള്‍ തമിഴ്‌നാട്ടിലെ ആനമല കുന്നുകളില്‍ വിന്യസിച്ചിരിക്കുന്നു. അവര്‍ തമിഴ് ഭാഷയാണ് സംസാരിക്കുന്നത്. മഹാമലസ്സര്‍ ഉയരത്തിലുള്ള വനങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അവര്‍ക്ക് ഒരു പാരമ്പര്യ തലവന്‍ ഉണ്ട്. 'മൂപ്പന്‍' എന്നറിയപ്പെടുന്നു.

ഭക്ഷണ ശേഖരണവും തടി ഇതര വനവിഭവങ്ങളുടെ ശേഖരണവുമാണ് അവരുടെ പ്രധാന സാമ്പത്തിക മാര്‍ഗ്ഗം. അവര്‍ ഇത് ഭക്ഷ്യധാന്യങ്ങള്‍, തുണികള്‍ തുടങ്ങിയവയ്ക്കായി സമതലങ്ങളില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാരുമായി കൈമാറ്റം ചെയ്യുന്നു. അവര്‍ തങ്ങളുടെ തടി ഇതര ഉല്‍പന്നങ്ങള്‍ തുണകടവ് റേഞ്ച് ഹില്‍ ട്രൈബ്‌സ് ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വില്‍ക്കുന്നു. ചിലപ്പോഴെല്ലാം വനംവകുപ്പ് ദിവസക്കൂലിക്ക് ഇവരെ നിയമിക്കാറുണ്ട്. വനനിയമങ്ങളും വന്യമൃഗങ്ങളുടെ ഭീഷണിയും അവരെ ഏതെങ്കിലും തരത്തിലുള്ള കൃഷിയില്‍ നിന്ന് തടയുന്നു.

മഹാമലസ്സര്‍ വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങള്‍ മാത്രമാണുള്ളത്. എല്ലാവരും പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരാണ്. 74 പുരുഷന്മാരും 69 സ്ത്രീകളും ഉള്ളതിനാല്‍ ഇവരുടെ ലിംഗാനുപാതം 1000 : 932 ആണ്. മഹാമലസ്സര്‍ സമൂഹത്തിന്റെ ലിംഗാനുപാതം സംസ്ഥാന ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1361

sitelisthead