കാട്ടുനായിക്കാന്‍

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായിയാണ് കാട്ടുനായിക്കാന്‍മാര്‍ വിന്യസിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ഇവര്‍ കാണപ്പെടുന്നു. എന്നാല്‍ ജനസംഖ്യയുടെ ഭൂരിഭാഗവും വയനാട്ടിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 'കാട്ടു' എന്നാല്‍ കാട് എന്നും 'നായിക്കാന്‍' അല്ലെങ്കില്‍ 'നായ്ക്കന്‍' എന്നാല്‍ പ്രഭുവെന്നുമാണ്. ഇതില്‍ നിന്നാണ് കാട്ടുനായിക്കാന്‍ എന്ന പേരിന്റെ ഉദ്ഭവം. അതിനാല്‍ കാട്ടുനായിക്കാന്‍ എന്നാല്‍ വനങ്ങളുടെ അധിപന്‍ എന്നാണര്‍ത്ഥം. ജെനു കുറുമ്പനും തേന്‍ കുറുമ്പനും കാട്ടുനായിക്കാന്‍ സമുദായത്തിന്റെ പര്യായങ്ങളാണ്. ഇവര്‍ കന്നഡയ്ക്ക് സമാനമായ ഒരു ഭാഷ സംസാരിക്കുന്നു. ഇവര്‍ക്ക് പുറത്തുള്ളവരോട് മലയാളത്തില്‍ സംസാരിക്കാം.

അടിസ്ഥാനപരമായി കാട്ടുനായിക്കാന്‍ വനവാസികളാണ്. അതിനാല്‍ ഇവരുടെ സാമൂഹിക ജീവിതവും സമ്പദ്വ്യവസ്ഥയും വനത്തെ അടിസ്ഥാനമാക്കിയുള്ളത്. ആനയെ പിടിക്കുന്നതില്‍ പാപ്പാനായും ഇവരെ ഉപയോഗിച്ചിരുന്നു. ആദിവാസികള്‍ക്കിടയില്‍ വ്യത്യസ്ത രീതികള്‍ ഉപയോഗിച്ച് തേന്‍ ശേഖരിക്കുന്നതില്‍ മികച്ചവരാണിവര്‍. ഇവര്‍ പ്രധാനമായും വേട്ടക്കാരും ഭക്ഷണം ശേഖരിക്കുന്നവരുമായിരുന്നു. സെന്റില്‍മെന്റിന് ചുറ്റുമായി ഇടയ്ക്കിടെ കൃഷിയുമുണ്ടായിരുന്നു. ഇവര്‍ ഇപ്പോഴും തടി ഇതര ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നു. പുരോഹിതനും ഇവരുടെ സമുദായത്തിൻറെ തലവനുമായ ആളിനെ 'മുത്തന്‍' അല്ലെങ്കില്‍ 'മുത്തലി' എന്നുവിളിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടും വികസന പരിപാടികളുടെ നടത്തിപ്പിനോടും ഇവര്‍ നന്നായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും.

 

സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യയുടെ 4.69 ശതമാനമാണ് കാട്ടുനായിക്കാന്‍. 5137 കുടുംബങ്ങളുള്ള ഇവരില്‍ ഭൂരിഭാഗവും വയനാട് ജില്ലയിലാണ് (4369) കാണപ്പെടുന്നത്. മലപ്പുറം (517 കുടുംബങ്ങള്‍), പാലക്കാട് (218 കുടുംബങ്ങള്‍) എന്നിവയാണ് കാട്ടുനായിക്കാന്റെ പ്രാതിനിധ്യമുള്ള മറ്റ് രണ്ട് ജില്ലകള്‍. കോഴിക്കോട് ജില്ലയില്‍ 32 കുടുംബങ്ങളാണ് ഉള്ളത്. ഇടുക്കി ജില്ലയില്‍ ഒരു കുടുംബവുമാണുള്ളത്. കാട്ടുനായിക്കാന്‍ സമുദായത്തിന്റെ ആകെ ജനസംഖ്യ 19995 ആയതിനാല്‍, അവരുടെ കുടുംബ വലുപ്പം 3.89 ആയി ഉയര്‍ന്നു. കാട്ടുനായിക്കാന്മാര്‍ക്കിടയില്‍ 9953 പുരുഷന്മാരും 10042 സ്ത്രീകളുമാണ്. അതുപോലെ ലിംഗാനുപാതം 1000:1009 ആണ്.

51 ഗ്രാമപഞ്ചായത്തുകളിലായാണ് കാട്ടുനായിക്കാന്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. ഇടുക്കി (1), പാലക്കാട് (5), മലപ്പുറം (16), കോഴിക്കോട് (5), വയനാട് (24) എന്നിങ്ങനെയാണ് കാട്ടുനായിക്കാന്റെ ജനസംഖ്യയുള്ള ജില്ലകളിലെ ഗ്രാമപ്പഞ്ചായത്തുകള്‍. കൂടാതെ തിരൂര്‍, കല്‍പ്പറ്റ നഗരസഭകളുമുണ്ട്. എന്നാലും ജനസംഖ്യയുടെ ഭൂരിഭാഗവും തിരുനെല്ലി, നൂല്‍പ്പുഴ, പൂതാടി, മുള്ളംകൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1380

sitelisthead