കുറുമ്പര്‍, കുറുമന്‍

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് കുറുമ്പര്‍ വിന്യസിച്ചിരിക്കുന്നത്. ഇവരാണ് അട്ടപ്പാടി പ്രദേശത്തെ ആദ്യകാല നിവാസികള്‍. ഇവരെ 'പാലു കുറുമ്പ' എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരിയിലെ 'ആലു കുറുമ്പ'യുമായി ഇവര്‍ വ്യത്യസ്തരാണ്. തമിഴും മലയാളവും ഇടകലര്‍ന്നതാണ് ഇവരുടെ സംസാര ഭാഷ. കുറുമ്പരുടെ പരമ്പരാഗത സാമൂഹിക ഘടന ആ പ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍, ഇരുളര്‍ സമുദായങ്ങളുടേതിന് സമാനമാണ്.

സംരക്ഷിത വനമേഖലയിലും നിക്ഷിപ്ത വനമേഖലയിലും താമസിക്കുന്ന ഭൂരിഭാഗം കുറുമ്പരും 'പഞ്ച കൃഷി' എന്ന് വിളിക്കപ്പെടുന്ന കൃഷി രീതി പിന്തുടരുന്നു. റാഗി, തുവര, ചാമ മുതലായവ ഇവര്‍ കൃഷി ചെയ്യുന്നു. കന്നുകാലി വളര്‍ത്തലില്‍ വിദഗ്ധരാണ് ഇവര്‍. തടി ഇതര വന ഉല്‍പന്നങ്ങളും ഇവര്‍ ശേഖരിക്കാറുണ്ട്. ഇവര്‍ ഭൂമിയും അധ്വാനവും പങ്കിട്ട് ഒരു സമൂഹജീവിതം നിലനിര്‍ത്തുന്നു.

കുറുമ്പകള്‍ ഒരിക്കല്‍ അട്ടപ്പാടി താഴ്വരയിലെ വേട്ടക്കാരും കൃഷി ചെയ്യുന്നവരും ഭക്ഷണം ശേഖരിക്കുന്നവരുമായിരുന്നു. എന്നിരുന്നാലും, കുറുമ്പരുടെ യുവതലമുറ മറ്റുള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസം നേടുന്നതിനും സ്വയം സജ്ജരാകുന്നതിനും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു.

പാലക്കാട് ജില്ലയിലെ അഗളി, പുതൂര്‍ ഗ്രാമപഞ്ചായത്തുകളിലായാണ് കുറുമ്പ സമുദായം താമസിക്കുന്നത്. 2251 ജനസംഖ്യയുള്ള കുറുമ്പ സമുദായത്തില്‍ 543 കുടുംബങ്ങളുണ്ട്. കുടുംബ വലിപ്പം 4.14 ആണ്. ജനസംഖ്യയില്‍ 1128 പുരുഷന്മാരും 1123 സ്ത്രീകളും ഉള്‍പ്പെടുന്നു. ലിംഗാനുപാതം 1000:996 ആണ്. കുറുംബ ജനസംഖ്യയുടെ 98 ശതമാനവും പുതൂര്‍ ഗ്രാമപഞ്ചായത്തിലാണ് താമസമാക്കിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ അഗളി ഗ്രാമപഞ്ചായത്തിലുമാണ് താമസിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1382

sitelisthead