മലസര്‍

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ സമതലങ്ങളിലും താഴ്വരകളിലും മലസര്‍ സമുദായാംഗങ്ങള്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. തമിഴ്‌നാടിന്റെ സമീപ പ്രദേശങ്ങളിലും ഇവരെ കാണാം. ഇവര്‍ തമിഴ് ഭാഷ സംസാരിക്കുന്നു. 'പതി' എന്ന് അറിയപ്പെടുന്ന സെറ്റില്‍മെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഓരോ'പതി'യുടേയും തലവനെ 'മൂപ്പന്‍' എന്ന് വിളിക്കുന്നു. ഇദ്ദേഹത്തിന് കുറച്ച് സഹായികളുമുണ്ടാകും. ഇവര്‍ക്ക് പരമ്പരാഗത വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ ഉപജീവനത്തിനായി കൂലിപ്പണിയെ ആശ്രയിക്കുന്നു. ഭാവിയില്‍ ഇവരുടെ വികസനത്തിനായി സമുദായ കേന്ദ്രീകൃതമായ പരിപാടികള്‍ തയ്യാറാക്കേണ്ടതുണ്ട്.

4201 ജനസംഖ്യയുള്ള മലസര്‍ സമൂഹത്തില്‍ 1267 മലസര്‍ കുടുംബങ്ങളുണ്ട്. പാലക്കാട് ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകങ്ങളില്‍ മാത്രമാണ് ഇവര്‍ കാണപ്പെടുന്നത്. ജനസംഖ്യയില്‍ 2115 പുരുഷന്മാരും 2086 സ്ത്രീകളും ഉള്‍പ്പെടുന്നു. കുടുംബത്തിന്റെ വലിപ്പം 3.31 ആണ്. ലിംഗാനുപാതം 1000 : 986 ആണ്. ഇവ രണ്ടും ജനസംഖ്യാ വളര്‍ച്ചയുടെ നെഗറ്റീവ് സൂചകങ്ങള്‍ ആണ്. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, വടകരപതി, മുതലമട, നെല്ലിയാമ്പതി, പുതുശ്ശേരി എന്നിവയാണ് മലസാര്‍ സമുദായത്തിന്റെ പ്രാതിനിധ്യമുള്ള ഗ്രാമപഞ്ചായത്തുകള്‍.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1365

sitelisthead