കാടര്‍, വയനാട് കാടര്‍

പട്ടികജാതി-പട്ടികവര്‍ഗ (ഭേദഗതി) നിയമം, 2002 (ആക്ട് 10, 2003) പ്രകാരം പട്ടിക വര്‍ഗ പട്ടികയിലേക്ക് പുതിയതായി ചേര്‍ക്കപ്പെട്ട വിഭാഗമാണ് വയനാട് കാടര്‍. വയനാട് ജില്ലയിലാണ് കാടര്‍ കൂടുതലായി കാണപ്പെടുന്നത്. ഏതാനും കുടുംബങ്ങള്‍ കോഴിക്കോട് ജില്ലയിലും താമസിക്കുന്നുണ്ട്. വയനാട്ടിലെ കാടര്‍മാര്‍ കര്‍ഷകത്തൊഴിലാളികളാണ്. ഒരു ചെറിയ സമൂഹമായതിനാല്‍ തന്നെ അവരുടെ ഭാവി വികസന കാഴ്ചപ്പാടുകള്‍ ഇനിയും പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ല.

വയനാട്ടിലെ കാടര്‍ ഒരു നാമമാത്ര സമുദായമാണ്. കുടുംബങ്ങളുടെ എണ്ണം 174 ഉം, ആകെ ജനസംഖ്യ 673 ഉം ആണ്. കുടുംബ വലിപ്പം 3.87 ആണ്. ആകെ ജനസംഖ്യയില്‍ 348 പുരുഷന്മാരും 325 സ്ത്രീകളും ഉള്‍പ്പെടുന്നു. ലിംഗാനുപാതം 1000 : 934 ആയി രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ കാടര്‍മാര്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവര്‍ പ്രധാനമായും തരിയോട് (180), വെള്ളമുണ്ട (144), തൊണ്ടര്‍നാട് (94), എടവക (78), പൊഴുതന (57), പടിഞ്ഞാറെത്തറ (53) ഗ്രാമപഞ്ചായത്തുകളിലാണ് വസിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1356

sitelisthead