അടിസ്ഥാനസൗകര്യ  വികസനത്തിന്റെ അതിവേഗ പാതയിലാണ് കേരളം. തിരക്കേറിയ ഇടുങ്ങിയ റോഡുകൾക്ക് പകരം വിശാലവും സുഗമവും സുരക്ഷിതവുമായ സഞ്ചാരം  പ്രദാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ ദേശീയപാതകൾ കേരളത്തിന് ഒരു ആധുനിക മുഖച്ഛായ ഉണ്ടാക്കുന്നു.  
വർദ്ധിയ്ക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഗതാഗത സൗകര്യത്തിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ദേശീയപാത വികസനം കേരളത്തിൽ പൂർത്തിയാകുന്നത്.

1782 കിലോമീറ്റർ നീളമുള്ള ദേശീയപാതയാണ് കേരളത്തിലൂടെ കടന്നു പോകുന്നത്. ഈ ദേശീയപാതയിലൂടെ ശരാശരി  20000  മുതൽ 60000  വരെ വാഹനങ്ങൾ  ദിവസവും കടന്നു പോകുന്നുണ്ടെന്നാണ് കണക്കുകൾ. കേരളത്തിന്റെ  സാമൂഹിക സാമ്പത്തിക വാണിജ്യ വളർച്ചക്ക്  ദേശീയപാതയുടെ വികസനം അനിവാര്യമായ  പശ്ചാലത്തിലാണ് ദേശീയ പാതകളുടെ വികസനപ്രവർത്തനങ്ങൾ ധുത ഗതിയിൽ നടത്തുന്നത്.

മഹാരാഷ്ട്രയിലെ പനവേലിൽ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന നാഷണൽ ഹൈവേ -66  ന്റെ 1622 കിലോമീറ്റർ പാതയിൽ, കാസറഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ 600 കിലോമീറ്ററാണ് കേരളത്തിലുള്ളത്. ആകെയുള്ള ദെർഘ്യത്തെ 20 റീച്ചുകളായി തിരിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നത്. 57,878 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ സ്ഥലമേറ്റെടുപ്പിന്റെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നത്. 

കാസറഗോഡ് ജില്ലയിലെ തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോമീറ്ററാണ് ദേശീയപാത വികസനപദ്ധതിയുടെ കേരളത്തിലെ ആദ്യ റീച്ച്. വടകര, അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.80 കിലോമീറ്ററാണ് ഇതിൽ ദൈർഘ്യമേറിയ പദ്ധതി. 255.9 കിലോ മീറ്റർ വരുന്ന പതിനൊന്ന് റീച്ചുകളിൽ 20,494.8 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. എട്ട് റീച്ചുകളിലെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 265.72 കിലോ മീറ്റർ ദൂരം വരുന്ന റോഡാണ് ഈ പദ്ധതികളിൽ നവീകരിക്കുന്നത്. ബാക്കിയുള്ള മൂന്ന് റീച്ചുകളിൽ രണ്ടെണ്ണം 6859.13 കോടി രൂപ മുതൽമുടക്കിയാണ് നിർമ്മാണം നടത്തുക. 67.33 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ റോഡ് നിർമ്മാണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ബാക്കിയുള്ള 14.65 കിലോ മീറ്റർ വരുന്ന അരൂർ - തുറവൂർ എലവേറ്റഡ് പാതയ്ക്കുള്ള വിശദമായ പദ്ധതിരേഖ ഉടൻ പൂർത്തിയാക്കും. 

ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഏഴ് റോഡുകൾ വികസിപ്പിക്കും. പദ്ധതികളുടെ വിശദമായ ഡിപിആർ തയ്യാറാക്കിവരികയാണ്. ഭാരത് മാല പദ്ധതിയിൽ ദേശീയപാത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പതിനൊന്ന് തുറമുഖ കണക്ടിവിറ്റി റോഡുകൾ നവീകരിക്കും. സംസ്ഥാനത്ത് 2336.51 കോടി രൂപ ചെലവിൽ 113.38 കിലോമീറ്റർ റോഡ് വികസിപ്പിക്കാൻ ഇതുവഴി സാധിക്കും.

മുംബൈ മുതൽ കന്യാകുമാരി വരെയുള്ള വ്യാവസായിക ഇടനാഴി കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ ബന്ധിപ്പിക്കുന്നതായി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഒപ്പം വ്യാവസായിക ഇടനാഴികളിലൂടെയുള്ള വാണിജ്യ വ്യാപാര നീക്കങ്ങൾക്കും ഇത് വഴിതുറക്കും. മുംബൈ മുതൽ കന്യാകുമാരി വരെയുള്ള വ്യാവസായിക ഇടനാഴി കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ ബന്ധിപ്പിയ്ക്കുന്നതായിരിയ്ക്കും. 1700 കിലോമീറ്റർ ദൂരമുള്ള ഈ ഇടനാഴിയിൽ 650 കിലോ മീറ്റർ ദൂരത്തിലെ 23 പദ്ധതികൾ കേരളത്തിലാണ്. 50,000 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഇവ കേരളത്തെ കൂടുതൽ വളർച്ചയിലേക്കും കാസറഗോഡ് കോഴിക്കോട് എറണാകുളം കൊല്ലം തുടങ്ങിയ നഗരങ്ങളിലേക്കുള്ള മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളിലേയ്ക്കും നയിയ്ക്കും.

വ്യവസായിക ഇടനാഴിയുടെ ഇരു വശങ്ങളിലുമായി പ്രത്യക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് അവിടെ കോടികളുടെ നിക്ഷേപം ആകര്ഷിയ്ക്കുക എന്ന പദ്ധതിയും സർക്കാരിന് മുന്നിലുണ്ട്. ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐടി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയാകും വ്യവസായ ഇടനാഴി പ്രാവർത്തികമാക്കുക. സ്വകാര്യ സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ മുഖാന്തിരം കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിലുപരി നിരവധി പേർക്ക് തൊഴിൽ ലഭ്യമാക്കാനും ഈ പദ്ധതികൾ സഹായിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-03-05 23:03:08

ലേഖനം നമ്പർ: 431

sitelisthead