പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ മൂന്നാമത് റോ റോ സർവീസ് 'സേതുസാഗർ 3'ൽ സൗജന്യ യാത്ര ആരംഭിച്ചു. പുതിയ സർവീസ് എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും.

സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോ–റോ സർവീസുകളിലും സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. കൊച്ചി നഗരത്തിലെ ജലഗതാഗത സംവിധാനത്തിന്റെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-15 05:05:47

ലേഖനം നമ്പർ: 2044

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo