2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. 

2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം. പൊതുജനങ്ങളോടുള്ള സമീപനം, കേസ് തീർപ്പാക്കൽ,അതിക്രമങ്ങൾ പരിഹരിക്കൽ, ക്രമസമാധാന പാലനം, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി പോലീസിംഗ് എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക ടീം സ്റ്റേഷനിൽ നേരിട്ട് എത്തി നടത്തിയ വിലയിരുത്തലിനു ഒടുവിലാണ് പുരസ്കാരം കുറ്റിപ്പുറം സ്റ്റേഷന് ലഭിച്ചത്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-31 17:40:05

ലേഖനം നമ്പർ: 1289

sitelisthead