അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്റ്റംബർ 15ന് മുമ്പായി ഓൺലൈൻ services.unorganisedwssb.org/index.php/home  മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (IFSC Code സഹിതം) എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2025

sitelisthead