സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള 742 ഇനങ്ങളുടെ മത്സര നടത്തിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)  തയ്യാറാക്കിയ www.sports.kite.kerala.gov.in പോർട്ടൽ വഴി ലഭ്യമാകും. 
 
12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ഈ പോർട്ടലിലൂടെ ലഭിക്കും. ജില്ലയും സ്‌കൂളും തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയുമുള്ള ഫലങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി-യും (സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) നിലവിലുണ്ട്. 

എല്ലാ ദിവസവും രാവിലെ 6:30 ന് മത്സരങ്ങൾ ആരംഭിക്കുന്നത് മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി എട്ടു മണിവരെ പ്രധാനപ്പെട്ട അഞ്ച് വേദികളിൽ നിന്ന് കൈറ്റ് വിക്ടേഴ്സ് തത്സമയ സംപ്രേഷണം നടത്തും. മത്സര വിവരങ്ങളും, പോയിന്റ് നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, അഭിമുഖങ്ങളും, ഫൈനലുകളുടെ സ്ലോമോഷൻ റിവ്യൂകളും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. KITE VICTERS ആപ്പിലും, victers.kite.kerala.gov.in സൈറ്റിലും കൈറ്റിന്റെ itsvicters യുട്യൂബ് ചാനലിലും, ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2025

sitelisthead