ആരോഗ്യം


പൊതുജനാരോഗ്യത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് മികവുറ്റ നേട്ടങ്ങളോടെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നമ്മുടെ ആരോഗ്യ മേഖല. ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സ്ഥാപനങ്ങളെ രോഗി സൗഹൃദവും കൂടുതൽ പ്രാപ്യവുമാക്കി മാറ്റാൻ സർക്കാരിനു സാധിച്ചു. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നൂതന ഗവേഷണ ശേഷിയോടെ മെഡിക്കൽ കോളേജുകൾ ആധുനികവൽക്കരിക്കുന്നതിലും, സമഗ്രമായ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ ആർക്കും ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

  • ആർദ്രം മിഷൻ
  • പൊതുജനാരോഗ്യം 
  • മെഡിക്കൽ കോളേജുകളുടെ വികസനം
  • സൗജന്യ ചികിത്സാ പദ്ധതികൾ