
നവകേരള നിർമ്മിതിക്ക് വേഗതയേകി സാമ്പത്തിക വികസനം
സംസ്ഥാനത്തിന്റെ സാമൂഹികഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. പരമ്പരാഗത മേഖലകളെ നവീകരിക്കുകയും, ആധുനിക വ്യവസായങ്ങൾക്കും സേവനങ്ങൾക്കും ഊന്നൽ നൽകുകയും ചെയ്യുന്ന ഒരു സമഗ്ര വികസന നയമാണ് കേരളം പിന്തുടരുന്നത്. ഇതിലൂടെ ഉന്നത ജീവിത നിലവാരവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും ഉറപ്പാക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നു.
സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സുതാര്യവും കാര്യക്ഷമവുമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾക്ക് എളുപ്പത്തിൽ ലൈസൻസുകളും അനുമതികളും നേടാൻ സൗകര്യമൊരുക്കി.സംരംഭകത്വ മേഖലയിൽ വൻ മുന്നേറ്റം കൈവരിച്ച്, ചെറുകിട-ഇടത്തരം വ്യവസായങ്ങളെ (MSME) ശക്തിപ്പെടുത്തിക്കൊണ്ട് സംരംഭകവർഷം പദ്ധതികളിലൂടെ വ്യാവസായിക വളർച്ചയ്ക്ക് വേഗത വർദ്ധിപ്പിക്കുന്നു.
കാർഷിക മേഖലയുടെ ഉത്പാദനം വർദ്ധിപ്പിച്ചും കർഷകരുടെ വരുമാനം ഉറപ്പുവരുത്തിയും ഭക്ഷ്യസുരക്ഷയിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കൃഷി വകുപ്പ്. ആധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നു. ന്യായവില ഉറപ്പാക്കിയുള്ള വിപണി ഇടപെടലുകൾ വഴി കർഷക ക്ഷേമം ഉറപ്പാക്കുന്നു. പരമ്പരാഗത വിളകളുടെ മൂല്യവർദ്ധനവിനും ഊന്നൽ നൽകുന്നു.
കേരളത്തിന്റെ തനതായ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും ഉപയോഗിച്ച് ഉത്തരവാദിത്ത ടൂറിസത്തിലൂടെ പുതിയ വികസനമാതൃകകൾ സൃഷ്ടിച്ച് സാമ്പത്തിക സുസ്ഥിരത ഗ്രാമീണ മേഖലകളിൽ കൂടി ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇക്കോ ടൂറിസം, സാഹസിക ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടും ടൂറിസം മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവരുടെ സേവനം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നോർക്ക റൂട്ട്സ് വഴി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് സുരക്ഷിതമാക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായകമായ പുനരധിവാസ പദ്ധതികളും സാമ്പത്തിക സഹായങ്ങളും നൽകുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിന്റെ അടിത്തറയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിക്കൊണ്ട്, ജനകീയാസൂത്രണത്തിലൂടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി.മാലിന്യ സംസ്‌കരണം പോലുള്ള സുപ്രധാന വിഷയങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നു ഉറവിട മാലിന്യ സംസ്‌കരണത്തിന് കെട്ടിട നികുതിയിൽ ഇളവ് നൽകാനുള്ള സർക്കാർ ഉത്തരവ് ഇതിന് ഉദാഹരണമാണ്.
വ്യവസായ സൗഹൃദ അന്തരീക്ഷം)
കാർഷികം (ഉത്പാദനം, കർഷക ക്ഷേമം)
ടൂറിസം (പുതിയ പദ്ധതികൾ,വികസനം)
പ്രവാസി ക്ഷേമം (റിക്രൂട്ട്‌മെന്റ്, പുനരധിവാസം)
തദ്ദേശ സ്വയംഭരണം (വികസന പദ്ധതികൾ)