
നവകേരളത്തിന്റെ സംരക്ഷണ കവചം
സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനും സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത അനിവാര്യമാണെന്നിരിക്കെ മാറുന്ന കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് കേരള സർക്കാർ സുരക്ഷാ-ക്രമസമാധാന മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ആണ് നടപ്പാക്കുന്നത്. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിലൂടെ, കേരളത്തെ രാജ്യത്തിന് മാതൃകയായ ഒരു സുരക്ഷിത ഇടമായി സംസ്ഥാനം മാറിക്കഴിഞ്ഞു.
പോലീസ് സേനയെ സാങ്കേതികമായും അടിസ്ഥാന സൗകര്യങ്ങളിലും കാലോചിതമായി നവീകരിക്കുകയും. അത്യാധുനിക ഉപകരണങ്ങൾ, വിവരസാങ്കേതികവിദ്യ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി പോലീസ് സേനയുടെ പ്രതികരണശേഷി വർദ്ധിപ്പിക്കുകയും ചെയ്തു.നിയമത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് അറിവുള്ള ഒരു പോലീസ് സംവിധാനത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായി സേനാംഗങ്ങൾക്ക് നിരന്തരമായ പ്രൊഫഷണൽ പരിശീലനം നൽകിവരുന്നു.
സൈബർ സുരക്ഷയും കുറ്റകൃത്യ നിവാരണവും ഡിജിറ്റൽ യുഗത്തിൽ നിർണായക ഘടകമാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ ഭീഷണികളെ നേരിടുന്നതിനും വേണ്ടി പോലീസ് വകുപ്പിന് കീഴിൽ സൈബർ ഡോം പോലുള്ള പ്രത്യേക സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. ഹൈടെക് കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവ അതിവേഗം കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള അന്വേഷണ വിഭാഗങ്ങളെ ശക്തിപ്പെടുത്തി.
കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ്. പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദപരമാക്കുകയും സേവനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.വർധിച്ചുവരുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിലും പൊതു ഇടങ്ങളിലെ സുരക്ഷയിലും കാര്യക്ഷമവും പക്ഷപാതരഹിതവുമായ ഇടപെടലുകൾ ഉറപ്പുവരുത്തി പൊതുവിശ്വാസം നേടിയെടുക്കാനും ആഭ്യന്തരവകുപ്പിന് സാധിച്ചിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ, രാസവസ്തുക്കളുടെ ചോർച്ച (ഉദാഹരണത്തിന്, ROCERS പോലുള്ള ഓൺ-ലൈൻ മോണിറ്ററിംഗ് സംവിധാനം) തുടങ്ങിയ വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിന് കേരളം പ്രത്യേക ശ്രദ്ധ നൽകുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത മുന്നറിയിപ്പുകൾ, പ്രതികരണ പ്രവർത്തനങ്ങൾ, പുനരധിവാസം എന്നിവ ഏകോപിപ്പിക്കുന്നതിലൂടെ ജീവഹാനിയും നാശനഷ്ടങ്ങളും കുറയ്ക്കുന്നതിന് ഈ സംവിധാനം പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തിര സഹായങ്ങൾക്കും ദുരന്തമുഖത്ത് ആദ്യം എത്തുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ പോലീസ് സേന ദുരന്ത നിവാരണത്തിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
പോലീസ് സേനയുടെ ആധുനികവൽക്കരണം
സൈബർ സുരക്ഷ
ക്രമസമാധാന പാലനം
ദുരന്ത നിവാരണം