മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നൽകുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിൽ  വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കും. അർഹത നേടുന്നവർ  പരിശീലന കാലഘട്ടം മുഴുവനും താമസിക്കണം.  അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷാ ജൂണ്‍ 25ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം.  വിവരങ്ങൾക്ക് : fisheries.kerala.gov.in സന്ദർശിക്കുക. ഫോൺ : 0471-2305042

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo