2024-25 അധ്യയന വർഷത്തെ എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 05.06.2024 മുതൽ 09.06.2024 വരെ ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ ആയിരിക്കും. എഞ്ചിനീയറിംഗ് കോഴ്‌സിലേയ്ക്ക് പ്രവേശന പരീക്ഷയ്ക്കുള്ള വിദ്യാർത്ഥികൾ രാവിലെ 11.30 ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഫാർമസി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷ 10.06.2024 ന് ഉച്ചയ്ക്ക് 03.30 മുതൽ 05.00 മണിവരെ ആയിരിക്കും. ഫാർമസി പരീക്ഷയ്ക്ക് മാത്രം ഉള്ള വിദ്യാർത്ഥികൾ 10.06.2024 ന് ഉച്ചയ്ക്ക് 1.00 മണിക്ക് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്  cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ: 0471 2525300, 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo