പ്രവാസികൾക്ക് ലോക കേരള സഭ അംഗത്വത്തിന് മാർച്ച്‌ നാലു മുതൽ അപേക്ഷിക്കാം. ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതൽ 07 വരെ നടക്കും.  വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവർക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും അപേക്ഷിക്കാം. ലോക കേരള സഭ, നോർക്ക-റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റുകൾ മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) നമ്പറിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo