തൊഴിൽരഹിതരായ വനിതകൾക്ക് വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. 18 - 55 മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  ആറു ശതമാനം പലിശ നിരക്കിൽ  ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ  ലഭിക്കുന്ന വായ്പയുടെ  തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക്  3-3.5 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ നൽകും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി  യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭിക്കും. അപേക്ഷാഫോം  www.kswdc.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്  കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0471-2454585. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo