സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷ പദ്ധതിയുടെ 2024 വർഷത്തേക്കുള്ള പ്രീമിയം മാർച്ച് 31വരെ അടയ്ക്കാം. 2023 ഡിസംബർ 31ന് മുമ്പ് സർവിസിൽ പ്രവേശി ച്ച എല്ലാ സർക്കാർ ജീവനക്കാരും, കോഓപറേറ്റിവ് സൊസൈറ്റി, എ യ്‌ഡഡ് സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപന ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവന ക്കാർ, സർക്കാർ സർവിസിലുള്ള പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാർ, നിരണം ഡക്ക് ഫാം സ്ഥിരം തൊഴിലാളികൾ, വെറ്ററിനറി സർവകലാശാല ഫാം സ്ഥിരം ജീവനക്കാർ, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമീഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ഠിക്കുന്ന നിക്ഷേപ/ വായ്പ്പാ പിരിവുകാർ, അപ്രൈസർമാർ, ശുന്യ വേതനാവധിയിലുള്ളവർ, അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ എന്നിവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും മാർച്ച് 31നകം 8011-00-105-89 എന്ന ശീർഷകത്തിൽ പ്രീമിയം ഒടുക്കി അംഗത്വമെടുക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo