കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023 -2024 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31 നു 2 വർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുളളത്. കേരളത്തിലെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി., പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷ ഫോം 10 രൂപ നിരക്കിൽ യൂണിറ്റ് (https://www.coirworkerswelfare.kerala.gov.in/contact_us) ഓഫിസുകളിൽ നിന്ന് ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷ ഫോം ഡിസംബർ 31 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: 9446504524

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo