വനിത വികസന കോർപ്പറേഷൻ വനിത സംരംഭകർക്കായി നടത്തുന്ന 'എസ്കലേറ' പ്രദർശന വിപണന മേളയുടെ ഭാഗമായി മാധ്യമ അവാർഡുകൾ നൽകുന്നു. മികച്ച പത്ര റിപ്പോർട്ടർ, പത്ര ഫോട്ടോഗ്രാഫർ, ദൃശ്യമാധ്യമ റിപ്പോർട്ടർ, ക്യാമറ പേഴ്സൺ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
മേള സംബന്ധിച്ച് ആഗസ്റ്റ് 25 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. ആഗസ്റ്റ് 26ന് രാവിലെ 11 മണി വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. ഒരാൾക്ക് ഒരു എൻട്രി സമർപ്പിക്കാം. കോഴിക്കോട് ബീച്ചിലെ പ്രദർശന വേദിയിലെ മീഡിയ റൂമിൽ 3 കോപ്പി വീതം നൽകണം.  നൽകണം. rmkkd@kswdc.org വഴിയും എൻട്രികൾ സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo