21 നും 32 നും ഇടയിൽ പ്രായമുള്ളവർക്ക് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമുള്ള ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വീതം മാസം ₹ 20,000 ഫെല്ലോഷിപ്പ് ലഭിക്കും. 

ജില്ല കളക്ടർ, ജില്ല വികസന കമ്മീഷണർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് സർക്കാർ നടപ്പാക്കുന്ന മുൻഗണന പദ്ധതികളിലും ജില്ല ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി kyla.kerala.gov.in/ykfp. reg.kyla.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-മെയിൽ: kyla.ykip@gmail.com ഫോൺ: 0471-2517437

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo