കുടുംബശ്രീ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നഗരപ്രദേശങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കായി പി.എം സ്വാനിധി ലോണ്‍ മേള സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി 10,000 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും മൂന്നാം ഘട്ടത്തില്‍ 50,000 രൂപയും അങ്ങനെ ആകെ 80,000 രൂപ വായ്പയായി അനുവദിക്കും. 7% പലിശ സബ്സിഡിയും ലഭ്യമാക്കും. ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവര്‍ക്കാണ് അടുത്തഘട്ട വായ്പ ലഭിക്കുന്നത്. ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ പണമിടപാട് നടത്തുന്നവര്‍ക്ക് വായ്പാ കാലയളവില്‍ ബോണസും ലഭ്യമാക്കും. ആധാര്‍ കാര്‍ഡ്, ഫോട്ടോ, നഗരസഭ നല്‍കുന്ന തെരുവുകച്ചവടക്കാരെന്ന് തെളിയിക്കുന്ന രേഖ  എന്നിവയുമായി നഗരപ്രദേശങ്ങളിലെ എസ്.ബി.ഐ ബ്രാഞ്ചുമായോ കുടുംബശ്രീ സിറ്റി മിഷന്‍ യൂണിറ്റുമായോ ബന്ധപ്പെടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo