മണ്‍സൂണ്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഡി.ടി.പി.സി. എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജനകീയമാക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വയനാട് മഡ് ഫെസ്റ്റ് -2023 നടത്തുന്നു.

ടൂറിസം വകുപ്പ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്‌സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ജൂലൈ 5 മുതല്‍ 13 വരെ ജില്ലയിലെ 3 താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മഡ് ഫുഡ്‌ബോള്‍, മഡ് വടംവലി, കയാക്കിംഗ്, അമ്പെയ്ത്ത്, സൈക്ലിങ്, മൗണ്ടന്‍ ബൈക്കിങ് മത്സരങ്ങളും മണ്‍സൂണ്‍ ട്രക്കിങ്ങും നടത്തും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീനങ്ങാടി കമ്മ്യുണിറ്റി ഹാളിന് സമീപത്തുളള ഡിടിപിസിയുടെ ഓഫീസില്‍ ജൂലൈ 25ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോണ്‍: 9446072134, 9947042559, 9847884242

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo