പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലം അവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക്  പരിഹാരമായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സായംപ്രഭ. സേവനങ്ങൾക്ക് സായംപ്രഭ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റുമായി 96055181165 നമ്പറില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ബന്ധപ്പെടാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പകല്‍ പരിപാലന കേന്ദ്രങ്ങളെ നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ കെയര്‍ ഗീവര്‍മാരുടെ സേവനം, പോഷകാഹാരം നല്‍കല്‍, യോഗ, മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, നിയമ സഹായങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സായംപ്രഭാ ഹോമുകള്‍ ആക്കി മാറ്റിയത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo