ചെറുകിട വഴിയോര കച്ചവടക്കാര്‍, ചെറുസംരംഭകര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിവർക്ക് പരസ്പര ജാമ്യത്തില്‍ നിശ്ചിത തുക വായ്പയായി നല്‍കുന്ന സഹകരണ വകുപ്പിന്റെ പദ്ധതിയാണ് സഹായഹസ്തം. ആഴ്ചതവണ വ്യവസ്ഥയിലാണ് തിരിച്ചടവ്. 10 ശതമാനമാണ് പലിശ, 2 വര്ഷമാണ് തിരിച്ചടവ് കാലാവധി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഓട്ടോറിക്ഷ മെയിന്റനന്‍സിനും പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനുമാണ് വായ്പ. 20,000 രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുക. 10,000 രൂപ വരെ മൂലധന ചെലവും ബാക്കി തുക പ്രവര്‍ത്തന മൂലധനവുമായി അനുവദിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള സഹകരണ ബാങ്കുകളിൽ നിന്നും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo