ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കളമശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ നടക്കും. സബ് ജില്ല ക്യാമ്പിൽ പങ്കെടുത്ത 14,000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1,200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ലിറ്റിൽ കൈറ്റ്‌സ് ജില്ല ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.

1-ാം ദിവസം രാവിലെ അനിമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. 15ന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‌ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിക്കും. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, റോബോറ്റിക്‌സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുക്കും. അസിമോവോ ടെക്‌നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo