തൊഴിൽ മേഖലയെയും തൊഴിലാളികളെയും കുറിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങൾക്കുള്ള കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്)  മാധ്യമ അവാർഡിന് അപേക്ഷിക്കാം. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹികപ്രസക്തിയുള്ള വാർത്തകൾ/ ലേഖനങ്ങൾ എന്നിവയാണ് അവാർഡിനായി പരിഗണിക്കുക. മികച്ച ലേഖനത്തിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷ ഏപ്രിൽ 17 ന് വൈകിട്ട് നാല് മണിക്ക് മുൻപായി എക്സിക്യൂട്ടിവ് ഡയറക്ടർ,കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ (കിലെ), തൊഴിൽ ഭവൻ,വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ kiletvm@gmail.com ലോ ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo