ഫ്രീഡം കെയർ ബ്രാൻഡിൽ എറണാകുളം ജില്ലാജയിലിലെ അന്തേവാസികൾ നിർമിച്ച നാപ്കിനുകൾ ഉടൻ വിപണിയിലെത്തും. കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലിനോട് ചേർന്നുള്ള വനിത ജയിലിലാണ് കൊച്ചി കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട്  ₹ 12 ലക്ഷം ഉപയോഗിച്ച് യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കുന്നത്. വനിതാജയിലിലെ അന്തേവാസികളായ പരിശീലനം ലഭിച്ച 10 പേരാണ് നാപ്കിനുകൾ നിർമിക്കുക. നിലവിൽ നിർമിക്കുന്ന നാപ്കിൻ അന്തേവാസികൾക്ക് നൽകും. വിപണിയിലെ നാപ്കിനുകളെക്കാൾ കുറഞ്ഞ നിരക്കിലാകും ഫ്രീഡം കെയർ വിപണിയിലെത്തുക.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo