സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും, വജ്ര, സുവർണ അവാർഡുകൾക്കും lc.kerala.gov.in -ൽ മാർച്ച് 16-ന് മുൻപ് അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ/ സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ, സെക്യൂരിറ്റി, ഐടി, നിർമാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ എന്നീ 11 മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ജില്ല ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo