ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ questionpool.scert.kerala.gov.in വഴി ലഭ്യമാകും. സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) ഫെബ്രുവരി 8-നു സംസ്ഥാനമൊട്ടാകെ നടത്തിയ ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃക ചോദ്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകൾ വീതം ലഭ്യമാകും. ഇവ ഡൗൺലോഡ് ചെയ്ത് പരിശീലനം നേടാം.

കോവിഡ് പശ്ചാത്തലവും കുട്ടികളിൽ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വരുത്തിയ ഉള്ളടക്ക ക്രമീകരണമുൾപ്പെടെയുള്ള മാറ്റങ്ങൾ കൂടി പരിഗണിച്ചാണ് ചോദ്യപേപ്പറുകൾ തയാറാക്കിയിട്ടുള്ളത്.  ഭാഷാവിഷയങ്ങൾ ഒഴികെയുള്ളവയുടെ മലയാളപരിഭാഷയും ലഭ്യമാക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo